Description
പലരും പല കാലങ്ങളിലായി ഗുരുവചനങ്ങള്‍ രേഖപ്പെടുത്തുകയും ശേഖരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അപ്രകാരം ലഭ്യമായവയെല്ലാം തേടിപ്പിടിച്ച് ഒറ്റപ്പുസ്തകമാക്കുക എന്ന ദൗത്യത്തിന്റെ വിജയകരമായ പരിസമാപ്തിയാണ് ഈ പുസ്തകം. ഗുരുവിന്റെ സംഭാഷണങ്ങള്‍, കത്തുകള്‍, നിര്‍ദ്ദേശങ്ങള്‍, പ്രസംഗം, വില്പത്രം തുടങ്ങി ഗുരുമുഖത്തുനിന്നു പുറപ്പെട്ട ഓരോ മൊഴിമുത്തും ഇവിടെ സമാഹരിച്ചിരിക്കുന്നു. ശ്രീനാരായണഗുരുവിന്റെ സമ്പൂര്ണകൃതികള്ക്കൊപ്പം ഓരോ മലയാളിഗൃഹത്തിലും അവശ്യം ഉണ്ടായിരിക്കേണ്ട കൃതി.
ശ്രീനാരായണഗുരുഗ്രന്ഥങ്ങളെ ആഴത്തില്‍ പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ഡോ. ടി. ഭാസ്കരന്, ഗുരു എഴുതിയതിനൊപ്പം പറഞ്ഞതിനെക്കൂടെ ചേര്‍ത്തുവെക്കുന്ന അപൂര്‍വ്വഗ്രന്ഥം




