Description
മോഹന്‍ദാസ് ഗാന്ധിയും അന്റോണിയോ ഗ്രാംഷിയും ആശയപരമായി ഒന്നിച്ചുനില്‍ക്കുന്ന മനോഹരമായ ഇടങ്ങളിലൊന്ന് സാമ്രാജ്യത്വ-സ്വേച്ഛാധികാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ ഭൂമികയാണ്. ഗാന്ധി ഇന്ത്യയിലും ഗ്രാംഷി ഇറ്റലിയിലും സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ പതാക വഹിച്ചു. വിരുദ്ധവഴികളിലും രീതികളിലും വിശ്വസിച്ചിരുന്ന ഇരുവരെയും ചേര്‍ത്തുനിര്‍ത്തി ആലോചിക്കാനുള്ള പുതിയ ഇടം തേടുകയാണ് ശരീരഗാന്ധിയും ഭാഷാഗ്രാംഷിയും എന്ന പുസ്തകത്തിലൂടെ പി.എം. ഗിരീഷ് ചെയ്യുന്നത്.
ഗാന്ധിയും ഗ്രാംഷിയും നടത്തിയ ഭാഷാവിചാരങ്ങളുടെ പൊരുളന്വേഷിക്കുന്ന ഗ്രന്ഥം



