Shoukath 5 Books
₹600.00 ₹475.00
DHYANAM – ധ്യാനം
”ബുദ്ധന്‍ നമ്മുടെ മടിയിലിരിക്കുന്നതുപോലെയാണത്.
സുഖമുള്ള ശ്രദ്ധയാണത്. നിഷ്‌കളങ്കതയാര്‍ന്ന
ആ ശൈശവഭാവത്തെ നമ്മുടെ മടിയിലിരുത്തി
അതിന്റെ സ്വച്ഛതയ്ക്ക് യാതൊരു തടസ്സവും
ഉണ്ടാക്കില്ലെന്നു തീരുമാനിച്ച്
കൂടെയിരുന്നുകൊടുക്കുന്നതിനു
പറയുന്ന പേരാണ് ധ്യാനം.”
ധ്യാനത്തിലൂടെ ഉണരാം
Jeevitham – ജീവിതം
”മധുരത്തെക്കുറിച്ച് കാവ്യാത്മകമായറിഞ്ഞാലും
ശാസ്ത്രീയമായറിഞ്ഞാലും അതൊന്നും മധുരമെന്ന
രുചി നല്‍കില്ല. നാവിലിട്ട് നുണയുന്നതുവരെ
നിരര്‍ത്ഥകമായ ഒരു സങ്കല്പം മാത്രമാണത്.
വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭാഗികമായ അനുഭവം
മാത്രമാണത്. വെള്ളം കുടിച്ചാല്‍ ദാഹം മാറുമെന്നത്
സംശയമില്ലാത്ത അറിവാണ്. അങ്ങനെ സംഭവിക്കില്ലെന്ന്് ആരെങ്കിലും വാദിച്ചാല്‍ ചിരിച്ചുകൊണ്ട് നമ്മളത്
അവഗണിക്കുകയേയുള്ളൂ. ജീവിതത്തെക്കുറിച്ചുള്ള അറിവും അങ്ങനെ സംഭവിക്കേണ്ടതാണ്.
അത് ജീവിച്ചു ജീവിച്ച് അറിയേണ്ടതാണ്.”
ജീവിതത്തെ കണ്ടെത്താം
SNEHAM – സ്നേഹം
”സ്‌നേഹം സ്വാതന്ത്ര്യമായി അനുഭവിക്കാന്‍ നമ്മള്‍
ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നമ്മുടെ
ജീവിതവീക്ഷണത്തെയും കര്‍മ്മമണ്ഡലത്തെയും
വികസിപ്പിക്കേണ്ടതുണ്ട്. നമുക്ക് സ്വയം സ്‌നേഹം
തോന്നുന്ന ജീവിതത്തെ വ്യക്തിപരമായി
രൂപപ്പെടുത്തേണ്ടതുണ്ട്. അത് നമ്മള്‍ സ്‌നേഹിക്കുന്ന ആളുമായി മാത്രം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നല്ല.
മറിച്ച്, നമുക്ക് ദിവസവും ഇടപഴകേണ്ടിവരുന്ന
എല്ലാ ഇടങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.”
സ്‌നേഹം അനുഭവിക്കാം
SWAPNAM – സ്വപ് നം
”സ്വപ്നത്തെയും സുഷുപ്തിയെയും മാനിക്കാതെ
ജാഗ്രത്തിനെ മാത്രം ചേര്‍ത്തുപിടിച്ചതാണ് നാം
അനുഭവിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം.
ആ രണ്ടു ലോകങ്ങളിലേക്കുകൂടി വെളിച്ചംവീശുന്ന
ചില കാഴ്ചകളെ അവതരിപ്പിക്കാനാണ്
ഇവിടെ ശ്രമിക്കുന്നത്.”
സ്വപ്നങ്ങളെ അടുത്തറിയാം
Yathra-യാത്ര
‘ഇതാണ് ശരിയെന്നു പറഞ്ഞ് എവിടെയും തങ്ങിനിന്നില്ല. എല്ലാറ്റിലൂടെയും കയറിയിറങ്ങി. അകത്തും പുറത്തും എപ്പോഴും യാത്രികനായിരിക്കുകയാണ് ഏറ്റവും ഹൃദ്യമായ വഴിയെന്ന അറിവ് ഉള്ളിലെവിടെയോ തെളിഞ്ഞിരിപ്പുണ്ട്. ആ തെളിച്ചമാണ് എന്നും വഴികാട്ടി. എവിടെയും തങ്ങിനില്ക്കാതെ, എല്ലാറ്റിനെയും തഴുകിയൊഴുകി കാറ്റുപോലെ ഒരു യാത്ര, ജീവിതം.”
യാത്രയുടെ സംഗീതം കേള്‍ക്കാം