Description
അമ്മയുടെ മരണകാരണം എന്ന ചോദ്യചിഹ്നം ഓരോ ചുവടിലും നെഞ്ചില്‍ത്തറയ്ക്കുന്ന ജെസ്സി എന്ന കുട്ടി, ‘നിന്നിലേക്കു ഞാന്‍ തിരിച്ചുവരും’ എന്നു മെല്ലെപ്പറഞ്ഞുകൊണ്ട് നെറ്റിയില്‍ ചുംബിച്ച, അപ്രത്യക്ഷമായ അമ്മയുടെ ഓര്‍മ്മകളില്‍ കണ്ണുനിറയുന്ന റോസ എന്ന നാവികന്‍, എല്ലാ ചോദ്യങ്ങളുടെയും ഉത്തരംപേറുന്ന അരികു ചുളുങ്ങിയ ഒരു മഞ്ഞക്കടലാസുകെട്ട്… ഇറ്റലിമുതല്‍ ലക്ഷദ്വീപസമൂഹത്തിലെ കടമത്തുദ്വീപുവരെ നീണ്ടുകിടക്കുന്ന നിഗൂഢതകള്‍.
കടമത്തുദ്വീപ് ചരിത്രത്തിലെ ‘ശത്ത കപ്പലി’നെ ചുറ്റിപ്പറ്റി വികസിക്കുന്ന നോവല്‍പ്രപഞ്ചം




