₹110.00 ₹99.00
10% off
Out of stock
എസ്.കെ. പൊറ്റെക്കാട്ട്
ലോകസഞ്ചാരിയായ എസ്.കെ. പൊറ്റെക്കാട്ട് പാരീസില്‍ നിന്ന് ലണ്ടനിലേക്കും ലണ്ടനില്‍ ഏഴാഴ്ചകളോളം താമസിച്ച് അവിടെനിന്നു കപ്പലില്‍ ബോംബെയ്ക്കും നടത്തിയ യാത്രകളെപ്പറ്റിയാണ് ലണ്ടന്‍ നോട്ട്ബുക്ക് വിവരിക്കുന്നത്. ”എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആത്മകഥയിലെ ഒരു പ്രധാന അധ്യായമാണ് ഈ ‘നോട്ട് ബുക്ക്’. കാരണം എന്റെ ജീവിതത്തെ പിടിച്ചു കുലുക്കിയ ചില പ്രധാന സംഭവപരിണാമങ്ങള്‍ ലണ്ടനില്വച്ചാണുണ്ടായത്… എന്റെ ജീവിതത്തിലെ ചില നിര്‍ണ്ണായകഘട്ടങ്ങളെ ഞാന്‍ നേരിട്ടതും ആ നഗരിയില്വെച്ചുതന്നെ.” മനുഷ്യനെന്ന പൊതുഭൂമികയില്‍ വിരിയുന്ന സാംസ്കാരിക വൈവിധ്യങ്ങളെ തിരിച്ചറിയാന്‍ നടത്തിയ അന്വേഷണയാത്രയുടെ ഹൃദ്യമായ അനുഭവ കഥനം.
ജ്ഞാനപീഠപുരസ്കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.