ചന്ദ്രകാന്തം
₹70.00 ₹63.00
10% off
Out of stock
Get an alert when the product is in stock:
എസ്.കെ. പൊറ്റെക്കാട്ട്
ജീവിതപ്രശ്നങ്ങളെ കാരുണ്യത്തോടെ കാണുകയും അത് മനോഹരമായ കഥകളാക്കി മാറ്റുകയും ചെയ്യുന്ന എസ്.കെ.യുടെ കഥാസമാഹാരമാണ് ചന്ദ്രകാന്തം. സാധാരണ മനുഷ്യരുടെ കൊച്ചു കൊച്ചു മോഹങ്ങളും നിരാശകളും ഇമ്പമാര്‍ന്ന രീതിയില്‍ പറഞ്ഞിരിക്കുന്ന ഈ കഥകളിലെ കഥാപാത്രങ്ങള്‍ ജീവിതവുമായി ഇഴുകിച്ചേര്ന്നുകിടക്കുന്നവരാണ്.
ജ്ഞാനപീഠപുരസ്കാര ജേതാവായ മലയാളത്തിലെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാരസാഹിത്യകാരനും. 1913ല്‍ കോഴിക്കോട്ട് ജനിച്ചു. അധ്യാപകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. 1949ല്‍ കപ്പലില്‍ ആദ്യത്തെ ലോകസഞ്ചാരം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ 1962ല്‍ പാര്‍ലമെന്റംഗമായി. ഇരുപതു ചെറുകഥാസമാഹാരങ്ങളും നാടന്‍പ്രേമം, മൂടുപടം, വിഷകന്യക, കറാമ്പൂ, പ്രേമശിക്ഷ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ എന്നീ നോവലുകളും നിരവധി സഞ്ചാരസാഹിത്യകൃതികളും രചിച്ചു. 1982ല്‍ അന്തരിച്ചു.