Mathrubhumi Books

Availability: In Stock

മൊസാദ്

SKU: BOOK46018

499.00 449.00 10% off

In stock

Add to wishlist
Author: MICHAEL BAR - ZOHZR NISSIM MISHAL Categories: , Language:   MALAYALAM
ISBN: 9789391242701 Publisher: MANJUL PUBLISHING HOUSE
Pages: 431

Description

ഇസ്രായേലി രഹസ്യ ഏജന്‍സിയുടെ സുപ്രധാന ദൗത്യങ്ങള്‍

മൈക്കല്‍ ബാര്‍ സൊഹാര്‍
നിസിം മിഷാല്‍

പരിഭാഷ: പി.ജെ.ജെ. ആന്റണി

“ലോകം മുൻപേ അറിയേണ്ടിയിരുന്നതും അങ്ങിനെ സംഭവിച്ചിട്ടില്ലാത്തതുമായ ഒരു വസ്തുത ഈ പുസ്തകം വെളിപ്പെടുത്തുന്നു, ഇസ്രയേലിന്റെ മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന കരുത്ത് അതിന്റെ പരസ്യമായ കരുത്തിനോളം തന്നെ അപ്രതിരോധ്യമാണ്.’
– ഷിമോൻ പെറസ്, മുൻ ഇസ്രയേൽ പ്രധാനമന്ത്രി.

ഇസ്രയേലിന്റെ വിഖ്യാത സുരക്ഷാ ഏജൻസിയായ മൊസ്സാദ് ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് ഏജൻസിയാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. മൊസ്സാദ് എന്ന ഈ രചനയിൽ ഗ്രന്ഥകർത്താക്കളായ മൈക്കൾ ബാർ സൊഹറും നിസ്സിം മിഷാലും മൊസ്സാദിന്റെ അറുപത് വർഷത്തെ ചരിത്രത്തിൽ നിന്നും അത്യന്തം അപകടകരവും നിർണ്ണായകവുമായ ദൗത്യങ്ങളുടെ യഥാതഥ വിവരണങ്ങളിലൂടെ വായനക്കാരെ രഹസ്യങ്ങളുടെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.

ഇവ യഥാർത്ഥത്തിൽ സംഭവിച്ച ദൗത്യങ്ങളാണ്. അസാദ്ധ്യമെന്ന് തോന്നിപ്പിക്കുന്ന ത്രസിപ്പിക്കുന്ന പിന്തുടരുകളും വേട്ടയാടലുകളും. കൂട്ടക്കൊലയാളിയായ നാസി ഭീകരൻ അഡോൾഫ് ഐക്‌മാനെ പരദേശത്ത് കണ്ടെത്തി രഹസ്യമായി ഇസ്രയേലിലെത്തിക്കുന്നതും ഇറാന്റെ സുപ്രധാന ആണവവിദഗ്ധരെ ഇല്ലായ്മ ചെയ്യുന്നതും തുടക്കം മുതൽ ഒടുക്കം വരെ ശ്വാസമടക്കിപ്പിടിച്ച് വായിക്കേണ്ടിവരുന്ന പ്രകമ്പനം കൊള്ളിക്കുന്ന ദൗത്യങ്ങളിൽപ്പെടുന്നവയാണ്. അന്തർദേശീയ ചാരപ്രവർത്തനങ്ങളുടെ ത്രസിപ്പിക്കുന്ന രഹസ്യലോകം നിങ്ങളെ ആകർഷിക്കുന്നുവെങ്കിൽ ഈ പുസ്തകം നിങ്ങൾക്ക് നടുക്കുന്ന വായനയുടെ ഹർഷോന്മാദം സമ്മാനിക്കും.

മൈക്കൾ ബാർ സോഹർ നാല് ഇസ്രയേൽ – ആരബ് യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇസ്രയേലിന്റെ സ്ഥാപകനായ ഐതിഹാസിക പുരുഷൻ ഡേവിഡ് ബെൻ ഗുരിയോണിനൊപ്പം ഒൻപത് വർഷങ്ങൾ ചെലവിട്ടു. അതിനുശേഷം ഇസ്രയേലിനും അറബി രാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടുവരാനായി സമർപ്പിതനായ പ്രവർത്തകനായി. ഇസ്രയേൽ പാർലിമെന്റ് അംഗമായി രണ്ട് തവണ സേവനം ചെയ്തു. മുപ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ്. ചലച്ചിത്ര തിരക്കഥാകാരനെന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾ നേടി.

നിസ്സിം മിഷാൽ ഇസ്രയേലിലെ പ്രമുഖ ടെലിവിഷൻ മാധ്യമ വ്യക്തിത്വമാണ്. ഇസ്രയേൽ ദേശീയ ടെലിവിഷന്റെ ഡയറക്ടർ ജനറലായിരുന്നു. ഇസ്രയേലിന്റെ ചരിത്രത്തെ ആസ്പദമാക്കി നിരവധി ബെസ്റ്റ് സെല്ലറുകൾ എഴുതി. ജൂതമതത്തിന്റെ രണ്ടായിരം വർഷത്തെ ചരിത്രം രേഖപ്പെടുത്തിയ പ്രശസ്തമായ പുസ്തകത്തിന്റെ സഹരചയിതാവാണ്.

Book_MOSSAD
You're viewing: MOSSAD 499.00 449.00 10% off
Add to cart
Shopping cart close