Mathrubhumi Books

Availability: In Stock

പെൻഡുലം

SKU: BOOK253510

350.00 315.00 10% off

In stock

Add to wishlist
Author: ASHOK DCRUZ Category: Language:   MALAYALAM
ISBN: 9789383255931 Publisher: Pranatha Books
Pages: 367

Description

2018ലെ പോഞ്ഞിക്കര റാഫി പുരസ്കാരം നേടിയ നോവൽ

അശോക് ഡിക്രൂസ്

ബൻസിഗർ ആശുപത്രിയിലെ ചുമരിൽ തൂങ്ങുന്ന റെഗുലാഡോറയിലേക്കുള്ള നോട്ടം എസ്‌തോസിനെ ചില അസാധാരണ ഓർമകളിലേക്ക് നിർദ്ദയം കുടഞ്ഞിട്ടു. റെഗുലാഡോറയെപ്പോലെ ഒരെണ്ണം ഇതിനുമുമ്പ് കണ്ടിട്ടുള്ളത് കൊല്ലം ടൗൺഹാ ളിന്റെ പടിഞ്ഞാറേ ചുമരിലാണ്. ഒരുപക്ഷേ അതുതന്നെയായിരിക്കുമോ ഇതെന്നു പോലും അയാൾ വിസ്മയിച്ചു. അത്രയ്ക്കുണ്ടായിരുന്നു സാമ്യം. ആ വിശിഷ്ട നിർമിതിയുടെ അസാധാരണശബ്ദം എത്രയോ തവണ അയാളെ മോഹിപ്പിച്ചിട്ടുണ്ട്. സന്തോഷിനെ ഇനിയും കാത്തിരുന്നിട്ടു കാര്യമില്ല. ഈ വിധി തന്റെ കുടുംബത്തിന് പാരമ്പര്യമായി കൈമാറിക്കിട്ടിയതാവണം. പുറത്തുപോയ ലോപ്പസിനെയും കാണാനില്ല. എസ്‌തോസിന്റെ തലയിലൂടെ ഒരുപാട് വണ്ടികൾ തലങ്ങും വിലങ്ങും ഓടി. അതിനിടയിൽ, റെഗുലാഡോറയുടെ അസാധാരണശബ്ദം അവിടേക്ക് പെയ്തിറങ്ങി. ആ ഒച്ച എസ്‌തോസിനെ മുപ്പതാണ്ട് പിന്നിലുള്ള മറ്റൊരു ലോകത്തേക്ക് സൂത്രത്തിൽ വശീകരിച്ചു കടത്തിക്കൊണ്ടുപോയി. അയാൾ തലയുയർത്താതെ യാന്ത്രികമായി പറഞ്ഞു: “അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ്.”
സാധാരണീകൃതമായ ജീവിതാവസ്ഥകളെയും വിശ്വാസബോധ്യങ്ങളെയും അസാധാരണവും സർഗ്ഗാത്മകവുമായ വീക്ഷണങ്ങളിലൂടെ ജൈവികമായി പുനരവതരിപ്പിക്കുന്ന മികച്ച നോവൽ

Book_PENDULAM
You're viewing: PENDULAM 350.00 315.00 10% off
Add to cart
Shopping cart close