Book Vilappurangal
Book Vilappurangal

വിലാപ്പുറങ്ങള്‍

350.00 297.00 15% off

In stock

Author: Lizzy Category: Language:   Malayalam
ISBN 13: 978-81-8266-086-1 Edition: 4 Publisher: Mathrubhumi
Specifications Pages: 310 Binding:
About the Book

പൊള്ളുന്ന ആസക്തികള്‍ മനസ്സില്‍ നിറച്ച് ശരിതെറ്റുകളുടെ നേര്‍ത്ത അതിര്‍വരമ്പുകളില്‍ ജീവിതത്തിന്റെ അര്‍ഥം തിരയുന്ന മറിയ എന്ന അസാധാരണസ്ത്രീയെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന ഈ നോവല്‍, അറിയാതെയും രേഖപ്പെടുത്താതെയും പോകുന്ന ഒരു ദേശത്തിന്റെ ചരിത്രവും ഒരു ജനതയുടെ വിഹ്വലതകളും
അതീവഹൃദ്യമായി ആവിഷ്‌കരിക്കുന്നു.

മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡ് നേടിയ മുംബൈയുടെ രചയിതാവ് ലിസിയുടെ മറ്റൊരു ശ്രദ്ധേയ നോവല്‍.

The Author

ലിസി പയ്യപ്പിള്ളി പെരുമ്പുള്ളിക്കാടന്‍ വറീതിന്റെയും മറിയത്തിന്റെയും മകളായി തൃശ്ശൂര്‍ കിഴക്കേക്കോട്ടയില്‍ ജനനം. സി.എസ്.ബി. ബാങ്കില്‍ ചീഫ് മാനേജരായി വിരമിച്ചു. ആദ്യ നോവലായ മുംബൈ, മാതൃഭൂമി ബുക്‌സ് നോവല്‍ അവാര്‍ഡിനും എസ്.കെ. മാരാര്‍ അവാര്‍ഡിനും അര്‍ഹമായി. രണ്ടാമത്തെ നോവല്‍ വിളനിലങ്ങള്‍. വിലാപ്പുറങ്ങള്‍ക്ക് 2015ലെ എം.പി. പോള്‍ സാഹിത്യപുരസ്‌കാരം, സാഹിത്യവിമര്‍ശം അവാര്‍ഡ്, 2016ലെ യുവകലാസാഹിതിയുടെ രാജലക്ഷ്മി അവാര്‍ഡ്, 2017ലെ കെ.സി.ബി.സി. മീഡിയ സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചു. ബോറിബന്തറിലെ പശു എന്ന കഥാസമാഹാരത്തിന് 2018ലെ മുതുകുളം പാര്‍വ്വതി അമ്മ അവാര്‍ഡ്, 2019ലെ അവനിബാല പുസ്‌കാരം എന്നിവ ലഭിച്ചു. ഭര്‍ത്താവ്: ജോയ് തോമസ് കെ. മക്കള്‍: നിനു ടോം, ഡോ. നിതിന്‍ ജോയ്. വിലാസം: വലന്റയിന്‍സ്, ബ്ലൂം ഫീല്‍ഡ്, അരണാട്ടുകര, തൃശ്ശൂര്‍. e-mail: lizyvalentines@gmail.com Mob: 7994977931

Reviews

There are no reviews yet.

Add a review

You may also like…

You're viewing: Vilappurangal 350.00 297.00 15% off
Add to cart