Add a review
You must be logged in to post a review.
₹90.00 ₹76.00
15% off
In stock
വീണാ സുകുമാരന്‍ , അനുപമ രാധാകൃഷ്ണന്‍ , അനസൂയ വേണുഗോപാല്‍ , അനില്‍ ആദിത്യന്‍ , ഷൗക്കത്ത്.. പിന്നെ, പോസ്റ്റുകളും റിക്വസ്റ്റുകളും ലൈക്കുകളും ടാഗുകളും മെസേജുകളുമായി നവീന്‍ ലോപ്പസ് എന്ന മുഖ്യ കഥാപാത്രത്തിന്റെ ഫേസ്ബുക്കിലെത്തുന്ന ഒട്ടനവധി സൗഹൃദങ്ങള്‍ …
വിര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്തെവിടെയോ നിന്ന് പേരിലൂടെയും ചിത്രങ്ങളിലൂടെയും മാത്രമായി സാന്നിധ്യമറിയിച്ച്, യഥാര്‍ഥവും അത്രതന്നെ അയഥാര്‍ഥവുമെന്ന് ഒരേ സമയം വിസ്മയിപ്പിക്കുന്ന തങ്ങളുടെ അനുഭവഖണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നിച്ചൊരു രചനയിലേര്‍പ്പെടുകയാണ് ഇവര്‍ . ഇതിനെ നോവലെന്നോ ജീവിതമെന്നോ വിളിക്കാം.
എഴുത്തിലും ഘടനയിലും പതിവുരീതികളെ നിരാകരിക്കുന്ന പുതിയകാലത്തിന്റെ നോവല്‍ .
പഠനം: അനില്‍കുമാര്‍ തിരുവോത്ത്.
കോഴിക്കോട് ജനിച്ചു. അച്ഛൻ: കണ്ണൂരുകാരനായ ചെങ്കളത്ത് മാധവമേനോൻ. അമ്മ കാളമ്പത്ത് രുഗ്മിണിയമ്മ. 1985 മുതൽ കഥകളെഴുതുന്നു. 1994-ൽ സിനിമാ സഹസംവിധായകനായി നൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചു. ആകാശത്തിലെ പറവകൾ, ദൈവത്തിന് സ്വന്തം ദേവൂട്ടി, കാളിഗണ്ഡകി എന്നീ സീരിയലുകളും തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധപയ്യൻ എന്നീ സിനിമകളും സംവിധാനം ചെയ്തു. സീരിയൽ-സിനിമ സംവിധാനത്തിനും മികച്ച ചിത്രത്തിനുമായി കേരളസർക്കാരിൻ്റെയും മറ്റും വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2007-ൽ കൈരളി അറ്റ്ലസ് പുരസ്‌കാരം കഥയ്ക്കു കിട്ടി. കഥകൾ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തിരക്കഥകൾ എഴുതിയിട്ടുണ്ട്. ഈ ജീവിതം ജീവിച്ചുതീർക്കുന്നത്, ഹീബ്രുവിൽ ഒരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടൽ ഒരു നദിയുടെ കഥയാണ്, ഫേസ്ബുക്ക്, ജൈനിമേട്ടിലെ പശുക്കൾ, അവൻ(മാർ) ജാരപുത്രൻ, മധുപാലിന്റെ കഥകൾ, പല്ലാണ്ട് വാഴ, വാക്കുകൾ കേൾക്കാൻ ഒരുകാലം വരും, എൻ്റെ പെൺനോട്ടങ്ങൾ, അദ്ഭുതങ്ങൾ കാണും ജീവിതത്തിൽ, തീമുള്ളുകൾ എന്നിവ പ്രധാന കൃതികളാണ്. ഭാര്യ: രേഖ മക്കൾ: മാധവി, മീനാക്ഷി. കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനാണ് ഇപ്പോൾ. വിലാസം: No. 9, നിർമി ഹോംസ്, കാഞ്ഞിരംപാറ പി.ഒ, 00-695 030. e-mail: madhupalk@gmail.com, kmadhupal@gmail.com
You must be logged in to post a review.
Reviews
There are no reviews yet.